Follow KVARTHA on Google news Follow Us!
ad

ബിഷപ് ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ അന്തരിച്ചു

Church, Bishop Joseph Pastor Neelankavil dies #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃശ്ശൂര്‍: (www.kvartha.com 17.02.2021) മധ്യപ്രദേശിലെ സാഗര്‍ രൂപതയുടെ മുന്‍ ബിഷപ് മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ അന്തരിച്ചു. 91 വയസായിരുന്നു. തൃശ്ശൂര്‍ അതിരൂപത അരണാട്ടുകര ഇടവകാംഗമായിരുന്നു. രാവിലെ ആറരയോടെ തൃശൂരിലായിരുന്നു അന്ത്യം. 

1960 മെയ് 17ന് ബംഗളൂരു ധര്‍മ്മാരാം ചാപ്പലില്‍ വെച്ച് കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ആദ്യ നിയമനം തൃശ്ശൂര്‍ രൂപതയിലെ സോഷ്യല്‍ ആക്ഷന്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു.

News, Kerala, State, Thrissur, Death, Priest, Church, Bishop Joseph Pastor Neelankavil dies


1987 ഫെബ്രുവരി 22ന് സാഗര്‍ രൂപതയുടെ രണ്ടാമത്തെ മെത്രനായി നിയമിതനായി. തൃശ്ശൂര്‍ രൂപത ബിഷപ് മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്ന് മെത്രാഭിഷേകം സ്വീകരിച്ചു. 19 കൊല്ലം സാഗര്‍ രൂപതയെ നയിച്ചു. 2006 മുതല്‍ കുറ്റൂരിലെ സാഗര്‍ മിഷന്‍ ഹോമില്‍ വിശ്രമജീവിതത്തിലായിരുന്നു ബിഷപ്.

Keywords: News, Kerala, State, Thrissur, Death, Priest, Church, Bishop Joseph Pastor Neelankavil dies

Post a Comment