ADVERTISEMENT

നടൻ അനില്‍ മുരളിക്ക് ആദരാഞ്ജലികൾ നേർന്ന് സഹപ്രവർത്തകർ. മമ്മൂട്ടി, പൃഥ്വിരാജ്, നിവിൻ പോളി, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധിപേരാണ് അനിലിന് ആദരാഞ്ജലികൾ നേർന്നെത്തിയത്.

 

അരുൺ ഗോപി: പരിഭവങ്ങളില്ലാത്ത അനിലേട്ടൻ...!! നിങ്ങൾക്കായി കാത്തുവെച്ച വേഷം ഇനി ആർക്കു നൽകാൻ!! ഒരു അനിയനെ പോലെ ചേർത്തു നിർത്തിയ ചേട്ടൻ... ആദരാഞ്ജലികൾ അനിലേട്ടാ...!!

 

അഖിൽ പോൾ: ഞാൻ ആദ്യമായി 'ആക്ഷൻ' പറഞ്ഞ താരം...പ്രിയപ്പെട്ട അനിലേട്ടൻ യാത്രയായി.. ആദരാഞ്ജലികള്‍ !!

 

വില്ലനായും സഹനടനായും മലയാളസിനിമയിൽ സജീവസാന്നിധ്യമായിരുന്നു അനിൽ മുരളി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 

 

ടെലിവിഷൻ രംഗത്തുനിന്നും സിനിമാ രംഗത്തെത്തിയ താരമാണ് അനിൽ. 1993ൽ കന്യാകുമാരിയിൽ ഒരു കവിത എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി.

 

മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു.  വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമയിൽ ഉയർന്നുവന്നത്. വാൽക്കണ്ണാടി- എന്ന കലാഭവൻ മണി സിനിമയിലെ അനിൽ മുരളി അവതരിപ്പിച്ച വില്ലൻ വേഷം അദ്ദേഹത്തെ പ്രശസ്തനാക്കി. തുടർന്ന് നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

 

നൂറിലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്,തെലുങ്ക് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 

 

ഭാര്യ സുമ. അവർക്ക് രണ്ട് കുട്ടികളാണുള്ളത്. ആദിത്യ, അരുന്ധതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com