കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ റോസമ്മ ചാക്കോ അന്തരിച്ചു
Mail This Article
×
തോട്ടയ്ക്കാട്∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ റോസമ്മ ചാക്കോ (93) അന്തരിച്ചു. ഇന്നു രാവിലെ ആറിനായിരുന്നു അന്ത്യം.
1927 മാർച്ച് 17ന് സി.ചാക്കോയുടെയും മരിയമ്മ ചാക്കോയുടെയും മകളായി ജനിച്ചു. ഇടുക്കി, ചാലക്കുടി, മണലൂർ എന്നീ വ്യത്യസ്ത മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്നു തവണ നിയമസഭയിൽ എത്തി. 1960–63 കാലയളവിൽ കെപിസിസി പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.
മഹിള കോൺഗ്രസ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.