Follow KVARTHA on Google news Follow Us!
ad

Satheeshan Pacheni | സതീശന്‍ പാച്ചേനിക്ക് കണ്ണൂരിന്റെ യാത്രമൊഴി; പയ്യാമ്പലത്ത് അന്ത്യനിദ്ര

Last rites of Satheeshan Pacheni held at Payyambalam beach, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) രാഷ്ട്രീയ കേരളത്തിലെ അതികായര്‍ക്ക് അന്ത്യനിദ്ര ഒരുങ്ങിയ പയ്യാമ്പലത്ത് കോണ്‍ഗ്രസിലെ യുവവിപ്ലവകാരി സതീശന്‍ പാച്ചേനിക്കും അന്ത്യനിദ്ര. വിദ്യാര്‍ഥി ജീവിതകാലം മുതല്‍ ത്യാഗോജ്വലമായ പോരാട്ടങ്ങള്‍ നടത്തി പൊതുസമൂഹത്തിനായി കത്തിയെരിഞ്ഞിരുന്ന സഹന സൂര്യന്‍ അസ്തമിച്ചു. ഉച്ചയോടെ പയ്യാമ്പലം കടല്‍ത്തീരത്ത് മകന്‍ ജവഹര്‍ പകര്‍ന്ന അഗ്നിനാളം സതീശന്‍ പാച്ചേനിയുടെ ഭൗതിക ശരീരം ഏറ്റുവാങ്ങി. നൂറുകണക്കിനാളുകളുടെ മുദ്രാവാക്യം വിളികള്‍ക്കിടയില്‍ സതീശന്‍ പാച്ചേനിയുടെ മൃതശശീരം അഗ്നിയില്‍ അലിഞ്ഞില്ലാതായി.
             
Latest-News, Kerala, Kannur, Top-Headlines, Politics, Political-News, Congress, Obituary, Satheeshan Pacheni, Payyambalam Beach, Last rites of Satheeshan Pacheni held at Payyambalam beach.

പാച്ചേനി ഇനി പ്രിയ്യപ്പെട്ടവരുടെ മനസിലെ ഓര്‍മ മാത്രം. ധീരനായ പത്രപ്രവര്‍ത്തകന്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്മൃതി കുടീരത്തിന് സമീപത്താണ് പാച്ചേനിക്ക് അന്ത്യവിശ്രമം ഒരുക്കിയത്. പതിറ്റാണ്ട് കാലം കോണ്‍ഗ്രസ് ദര്‍ശനങ്ങള്‍ക്ക് തന്റെ ജീവിതം തന്നെ സമര്‍പ്പിച്ച കോണ്‍ഗ്രസ് വിപ്ലവകാരി ഇനി പയ്യാമ്പലത്തെ നിത്യ സ്മാരകങ്ങളില്‍ ഒന്നായിതീരും. രാവിലെ ആറുമണിയോടെയാണ് സതീശന്‍ പാച്ചേനിയുടെ ഭൗതികശരീരം ഡിസിസി ഓഫീസില്‍ എത്തിച്ചത്. മൃതദേഹം എത്തുമ്പോഴേക്കും നൂറുകണക്കിന് പാര്‍ടി പ്രവര്‍ത്തകര്‍ ഓഫീസില്‍ ഒത്തുകൂടിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിവിധ രാഷ്ട്രീയ പാര്‍ടി പ്രവര്‍ത്തകരും നേതാക്കളും സതീശന് അന്തിമോപചാരമര്‍പ്പിക്കാന്‍ ഓഫീസിലേക്ക് ഒഴുകിയെത്തി.
            
Latest-News, Kerala, Kannur, Top-Headlines, Politics, Political-News, Congress, Obituary, Satheeshan Pacheni, Payyambalam Beach, Last rites of Satheeshan Pacheni held at Payyambalam beach.

പ്രിയപ്പെട്ട നേതാവിന്റെ ഭൗതിക ശരീരം കണ്ട് പലരും വിങ്ങിപ്പൊട്ടി. ചിലര്‍ വിതുമ്പി കരഞ്ഞു. ഹൃദയഭേദകമായ കാഴ്ചയായിരുന്നു ഡിസിസി ഓഫീസില്‍ ഉണ്ടായിരുന്നത്. കുട്ടികളും സ്ത്രീകളും വൃദ്ധന്മാരും അടക്കം ആബാലവൃദ്ധം ജനങ്ങളാണ് സതീശന് അന്തിമോപചാരമര്‍പ്പിച്ചത്. രാഷ്ട്രീയ കേരളത്തിന്റെ പരിച്ഛേദം തന്നെ ആയി കണ്ണൂര്‍ ഡിസിസി ഓഫീസ് മാറി. എല്ലാ രാഷ്ട്രീയ പാര്‍ടികളുടെയും സംസ്ഥാന ജില്ലാ നേതാക്കള്‍ പ്രാദേശിക പ്രവര്‍ത്തകര്‍ അടക്കം ഡിസിസി ഓഫീസില്‍ എത്തിയിരുന്നു. രാഷ്ട്രീയ വൈര്യം മറന്ന് രാഷ്ട്രീയത്തിലെ സൗമ്യഭാവന്‍ ആയിരുന്ന സതീശന്‍ പാച്ചേനിക്ക് ആദരാഞ്ജലികള്‍ അര്‍പിച്ചു.
       
Latest-News, Kerala, Kannur, Top-Headlines, Politics, Political-News, Congress, Obituary, Satheeshan Pacheni, Payyambalam Beach, Last rites of Satheeshan Pacheni held at Payyambalam beach.

Keywords: Latest-News, Kerala, Kannur, Top-Headlines, Politics, Political-News, Congress, Obituary, Satheeshan Pacheni, Payyambalam Beach, Last rites of Satheeshan Pacheni held at Payyambalam beach.
< !- START disable copy paste -->

Post a Comment