Follow KVARTHA on Google news Follow Us!
ad

യു കെയിലെ മാവോയിസ്റ്റ് നേതാവ് അരവിന്ദന്‍ ബാലകൃഷ്ണന്‍ മരണപ്പെട്ടു; വിടവാങ്ങിയത് മകളെയും സ്ത്രീ അനുയായികളെയും വർഷങ്ങളോളം തടവിലാക്കി ബലാത്സംഗം ചെയ്‌തെന്ന കേസിൽ ജയിലിൽ കഴിയുന്നതിനിടെ

81-year-old cult leader Aravindan Balakrishnan who imprisoned and raped female followers for 30 years dies in#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ലൻഡൻ: (www.kvartha.com 10.04.2022) സ്ത്രീ അനുയായികളെ 30 വര്‍ഷത്തോളം തടവിലിടുകയും ലൻഡനിലെ വസതിയില്‍ ബലാത്സംഗം നടത്തുകയും ചെയ്‌തെന്ന കേസിൽ ശിക്ഷിക്കപ്പെട്ട ഇന്‍ഡ്യന്‍ വംശജനായ പ്രമുഖ നേതാവ് അരവിന്ദന്‍ ബാലകൃഷ്ണന്‍ (81) വെള്ളിയാഴ്ച ജയിലില്‍ മരണപ്പെട്ടു. എച് എം പി ഡാര്‍ട്മൂറില്‍ വച്ചാണ് ബാലകൃഷ്ണന്‍ മരിച്ചതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. 'സഖാവ് ബാല' എന്ന് സ്വയം വിശേഷിപ്പിച്ച ബാലകൃഷ്ണന്‍ തന്റെ സ്ത്രീ അനുയായികളെ ഇരയാക്കിയിരുന്നുവെന്നാണ് പറയുന്നത്.

London, UK, News, Death, Jail, Case, Molestation, Indian, Maoist, British, Report, 81-year-old cult leader Aravindan Balakrishnan who imprisoned and raped female followers for 30 years dies in jail.

സൗത് ലൻഡനിലെ എന്‍ഫീല്‍ഡ് നിവാസിയായ ഇദ്ദേഹത്തെ ബലാത്സംഗക്കേസിൽ 2016-ല്‍ 23 വര്‍ഷം തടവ് ശിക്ഷയ്ക്ക്‌ വിധിച്ചു. 1970 മുതല്‍ ഇയാള്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തു വരികയായിരുന്നുവെന്ന് ബിബിസി റിപോര്‍ട് ചെയ്തു. ശിശു ക്രൂരത, അന്യായമായി തടവിലിടുക, ആക്രമണം നടത്തുക തുടങ്ങി നിരവധി കേസുകളില്‍ ബാലകൃഷ്ണന്‍ കുറ്റക്കാരനാണെന്ന് ബ്രിടീഷ് കോടതി കണ്ടെത്തി.

തടവിലാക്കിയ സ്ത്രീകളുടെ മനസ് വായിക്കാന്‍ കഴിയുമെന്ന് വിശ്വസിപ്പിച്ച് റോബോട് ഉപയോഗിച്ച് ബാലകൃഷ്ണന്‍ അവരെ ഭയപ്പെടുത്തിയെന്നാണ് ആരോപണം. 'ഒരു കൂട്ടിലടച്ച പക്ഷിയെ പോലെ തോന്നുന്നു' ബാലകൃഷ്ണന്റെ മകള്‍ കാറ്റി മോര്‍ഗന്‍-ഡേവീസ് പറയുന്നു. തന്റെ പരീക്ഷണം 'ഭയങ്കരവും മനുഷ്യത്വരഹിതവും തരംതാഴ്ന്നതും' ആയിരുന്നുവെന്ന് അവര്‍ പറഞ്ഞു.

ബാലകൃഷ്ണന്റെ മകള്‍ തന്റെ പിതാവിനെ 'നാര്‍സിസിസ്റ്റും മനോരോഗിയുമാണ്' എന്ന് വിളിച്ചിരുന്നുവെന്നാണ് റിപോർട്. സ്റ്റാലിന്‍, മാവോ, പോള്‍ പോട്, സദ്ദാം ഹുസൈന്‍ എന്നിവരെപ്പോലുള്ളവരാണ് തന്റെ പിതാവിന്റെ റോള്‍ മോഡലുകളെന്നും അവരെ വീട്ടില്‍പോലും വിമര്‍ശിക്കാന്‍ ധൈര്യമില്ലെന്നും കാറ്റി മോര്‍ഗന്‍ ഡേവീസ് പറഞ്ഞു.

1970-കളില്‍ മാവോ സേതുങ്ങിന്റെ ചിന്തകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ബാലകൃഷ്ണന്‍ വര്‍കേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട് ഓഫ് മാര്‍ക്‌സിസം-ലെനിനിസം സ്ഥാപിച്ചതായി കോടതി രേഖകള്‍ സൂചിപ്പിക്കുന്നു. തന്റെ അനുയായികളുടെ മനസ് വായിക്കാമെന്ന് അദ്ദേഹം അവരെ വിശ്വസിപ്പിച്ചു. അനുയായികള്‍ തന്നെ അനുസരിക്കാതിരിക്കാന്‍ ശ്രമിച്ചാല്‍ 'ജാകി' എന്ന അമാനുഷിക ശക്തി പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാക്കുമെന്ന് ബാലകൃഷ്ണന്‍ അനുയായികളെ ഭയപ്പെടുത്തിയിരുന്നതായും റിപോര്‍ടുകളില്‍ പറയുന്നു.

Keywords: London, UK, News, Death, Jail, Case, Molestation, Indian, Maoist, British, Report, 81-year-old cult leader Aravindan Balakrishnan who imprisoned and raped female followers for 30 years dies in jail.
< !- START disable copy paste -->

Post a Comment