Follow KVARTHA on Google news Follow Us!
ad

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി ഉത്സവപ്പറമ്പുകളിലെ തമ്പുരാന്‍ മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി ഉത്സവപ്പറമ്പുകളിലെ തമ്പുരാന്‍ മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു Palakkad, News, Kerala, Elephant, Mangalamkunnu Karnan, Death
പാലക്കാട്: (www.kvartha.com 28.01.2021) ആനപ്രേമികളെ കണ്ണീരിലാഴ്ത്തി ഉത്സവപ്പറമ്പുകളിലെ തമ്പുരാന്‍ മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു. 65 വയസായിരുന്നു. വിവിധ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കര്‍ണന്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് ചരിഞ്ഞത്. മൂന്നു പതിറ്റാണ്ട് മുമ്പ് ബിഹാറില്‍ നിന്നെത്തി കേരളത്തിലെ ആനപ്രേമികളുടെ മനം കവര്‍ന്ന കൊമ്പനായിരുന്നു.

ഉത്സവത്തിന്റെ എഴുന്നള്ളത്ത് തുടങ്ങുന്നത് മുതല്‍ തിടമ്പ് ഇറക്കുന്നത് വരെ തല ഉയര്‍ത്തി തന്നെ നില്‍ക്കുമെന്നതാണ് കര്‍ണന്റെ പ്രത്യേകത. സിനിമകളിലും കര്‍ണ്ണന്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ആന പ്രേമികളാണ് തങ്ങളുടെ പ്രിയപ്പെട്ട ആനയെ അവസാനമായി ഒരു നോക്ക് കാണാനായി എത്തുന്നത്. വടക്കന്‍ പറവൂരിലെ ചാക്കുമരശ്ശേരി ശ്രീകുമാര ഗണേശ ക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തില്‍ തുടര്‍ച്ചയായി ഒന്‍പതു വര്‍ഷം കര്‍ണന്‍ ആയിരുന്നു വിജയി.

Palakkad, News, Kerala, Elephant, Mangalamkunnu Karnan, Death. Elephant Mangalamkunnu Karnan died

Keywords: Palakkad, News, Kerala, Elephant, Mangalamkunnu Karnan, Death. Elephant Mangalamkunnu Karnan died

Post a Comment