അനിലുമൊത്തുള്ള അവസാനചിത്രം; ഹൃദയം തകർന്ന് ജോജു

Mail This Article
പ്രിയനടൻ അനിൽ നെടുമങ്ങാടുമൊത്തുള്ള അവസാന ചിത്രങ്ങൾ പങ്കുവച്ച് ജോജു ജോർജ്. ജോജു നായകനായ പീസ് എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് അനിൽ നെടുമങ്ങാടിന്റെ ദാരുണമരണം. ഇപ്പോള്‍ ആദ്യമായി അനിലിന്റെ വിയോഗത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ജോജു.

പീസിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ അനിലിനൊപ്പമുള്ള ചിത്രങ്ങളാണ് ജോജു പങ്കുവച്ചത്. ഒരു വാക്ക് പോലും കുറിക്കാതെയാണ് ജോജുവിന്റെ പോസ്റ്റ്. തൊടുപുഴയിലെ ലൊക്കേഷൻ സ്ഥലത്തുനിന്നുമുള്ള മൂന്ന് ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്
2 ദിവസത്തെ ചിത്രീകരണം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു അനിലിന്റെ വിടവാങ്ങൽ. നവാഗതനായ കെ. സൻഫീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജോജു ജോർജിനൊപ്പം സിദ്ദിഖ്, ആശാ ശരത്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പൂർത്തിയായ സീനുകളിൽ ബാക്കി വന്ന ചെറിയ ഷോട്ടുകൾ തീർക്കാനായിരുന്നു അനിൽ തൊടുപുഴയിൽ തങ്ങിയത്. എസ്ഐ ഡിക്സൺ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അനിൽ അവതരിപ്പിച്ചത്.