Monday, 14 April 2025



സംവിധായകന്‍ എ.ബി.രാജ് അന്തരിച്ചു


1 min read
Read later
Print
Share
A. B. Raj
wikimedia.org/wiki/File:A.B.Raj.jpg">
Photo: wikimedia.org/wiki/File:A.B.Raj.jpg
To advertise here,

ചെന്നൈ: സംവിധായകന്‍ എ.ബി.രാജ് (രാജ് ആന്റണി ഭാസ്‌കര്‍ -95) അന്തരിച്ചു. 1951 മുതല്‍ 1986 വരെ സിനിമാ രംഗത്ത് സജീവമായിരുന്നു.

ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും അഞ്ചു മക്കളില്‍ നാലാമനായി 1929ല്‍ മധുരയില്‍ ജനനം. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലായിരുന്നു വിദ്യാഭ്യാസം.

കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ 1947 ല്‍ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. 11 വര്‍ഷക്കാലം സിലോണിലായിരുന്നു. 11 സിംഹള ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ആദ്യ ചിത്രം കളിയല്ല കല്യാണം തുടര്‍ന്ന് കണ്ണൂര്‍ ഡീലക്‌സ്, ഡെയ്ഞ്ചര്‍ ബിസ്‌കറ്റ്, എഴുതാത്ത കഥ, ലോട്ടറി ടിക്കറ്റ്, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു, പച്ചനോട്ടുകള്‍, കഴുകന്‍, ഇരുമ്പഴികള്‍, സൂര്യവംശം, അഗ്‌നിശരം, അടിമച്ചങ്ങല, ഫുട്‌ബോള്‍ ചാമ്പ്യന്‍, ഹണിമൂണ്‍, രഹസ്യരാത്രി, ഉല്ലാസയാത്ര, ഹലോ ഡാര്‍ലിംഗ്, അഷ്ടമി രോഹിണി, ചീഫ് ഗസ്റ്റ്, ടൂറിസ്റ്റ് ബംഗ്ലാവ്, ലൈറ്റ് ഹൗസ്, ആക്രോശം, താളം തെറ്റിയ താരാട്ട് തുടങ്ങിയവ ഉള്‍പ്പടെ 65 മലയാളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും ഹിറ്റായിരുന്നു.
ഹരിഹരന്‍, ഐ.വി.ശശി, പി. ചന്ദ്രകുമാര്‍, രാജശേഖരന്‍ തുടങ്ങിയവര്‍ എ.ബി.രാജിന്റെ ശിഷ്യരാണ്. ഭാര്യ സരോജിനി 1993ല്‍ അന്തരിച്ചു. മൂന്നു മക്കള്‍ ജയപാല്‍, മനോജ്, ഷീല ശരണ്യ എന്ന അറിയപ്പെടുന്ന തമിഴ് മലയാളി നടി.

Content Highlights: Director A. B. Raj passes away

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Subscribe to our Newsletter

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amitabh bachchan

1 min

രേഖയ്‌ക്കൊപ്പം സെല്‍ഫി, റീല്‍സ്: ഫോളോവേഴ്‌സിനെ കൂട്ടാന്‍ ബിഗ് ബിയെ ഉപദേശിച്ച് ആരാധകര്‍

7 hrs ago


prithviraj. kareena

1 min

പൃഥ്വിയോടൊപ്പം അഭിനയിക്കാനുള്ള അവസരം തന്നെ ദായ്രയിലേക്ക് ആകർഷിച്ചു- കരീന കപൂർ

8 hrs ago


tovino thomas

1 min

അഞ്ചാറുവര്‍ഷംകൊണ്ട് ഇന്ത്യയ്ക്കുണ്ടായത് പുരോഗതിയോ അധോഗതിയോ എന്ന്‌ സംശയമുണ്ട്‌- ടൊവിനോ തോമസ്

Apr 12, 2025


prithviraj

1 min

'കേട്ട നിമിഷംമുതൽ മനസ്സിൽ തങ്ങിനിന്ന കഥ'; മേഘ്‌ന ഗുല്‍സാർ ചിത്രത്തിൽ കരീനയ്ക്കൊപ്പം പൃഥ്വിയും

9 hrs ago

To advertise here,
To advertise here,

Most Commented

To advertise here,
Columns

+

-