‘ദൃശ്യം’ ഹിന്ദി സംവിധായകൻ നിഷികാന്ത് കമത് അന്തരിച്ചു

Mail This Article
ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കമത് അന്തരിച്ചു. 50 വയസ്സായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്ൾൽ വച്ചാണ് അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടർന്ന് നിഷികാന്ത് ഏറെ നാൾ ചികിത്സയിലായിരുന്നു. മോഹൻലാൽ–ജീത്തു ജോസഫ് ടീമിന്റെ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് ഒരുക്കിയത് നിഷികാന്ത് ആയിരുന്നു.
മറാഠി ചിത്രം ദോംബിവാലി ഫാസ്റ്റ് എന്ന ചിത്രമൊരുക്കി 2005ല്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ഹവാ ആനെ ദേ എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയത്തിലും ചുവടുവച്ചു. 2008ൽ റിലീസ് ചെയ്ത മുംബൈ മേരി ജാൻ ആണ് നിഷികാന്തിന്റെ ആദ്യ ബോളിവുഡ് ചിത്രം.
ഫോർസ്, റോക്കി ഹാൻഡ്സം, മഡാരി, ലായി ഭാരി എന്നിവയാണ് സംവിധാനം ചെയ്ത സിനിമകൾ. ഡാഡി, ജൂലി 2, റോക്കി ഹാൻഡ്സം, ഭവേശ് ജോഷി തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന സിനിമകൾ.