ADVERTISEMENT

അന്തരിച്ച സംവിധായകൻ സച്ചിക്ക് അന്തിമോപചാരം അർപ്പിച്ച് ബന്ധുക്കളും സുഹൃത്തുക്കളും. കൊച്ചി ഹൈക്കോടതി ജംക്ഷനിലെ അഡ്വക്കേറ്റ് ചേംമ്പറില്‍  പൊതുദര്‍ശനത്തിനുവച്ച ഭൗതികദേഹത്തില്‍ സിനിമ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

sachi-body-prithviraj

 

lal-suresh-krishna-mukesh-sachy

നടന്മാരായ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട്, മുകേഷ്, ലാൽ തുടങ്ങി നിരവധി പേര്‍ സച്ചിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി. സംവിധാനം ചെയ്ത രണ്ട് സിനിമകളിലും പൃഥ്വിരാജായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. 

 

തന്റെ പ്രിയ സുഹൃത്തിന്റെ ജീവനറ്റ ശരീരത്തിന് മുന്നിൽ വികാരഭരിതനായി പൃഥ്വി തെല്ലുനേരം നിന്നു. ഭൗതികദേഹം തമ്മനത്തെ വസതിയിൽ കൊണ്ടുവരുന്നതിനു മുമ്പേ പൃഥ്വി അവിടെ എത്തിയിരുന്നു. പൃഥ്വിരാജിന് ഒപ്പം സുരാജ് വെഞ്ഞാറമ്മൂടും സച്ചിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. സംവിധായകൻ സേതു, ലാൽ എന്നിവർ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ വിങ്ങിപ്പൊട്ടി.

 

സച്ചിയുടെ മൃതദേഹത്തിനരികിൽ പൊട്ടിക്കരഞ്ഞ് ഭാര്യയും ബന്ധുക്കളും നില്‍ക്കുന്ന കാഴ്ചയും കരളലിയിക്കുന്നതായിരുന്നു. തമ്മനത്തെ വീട്ടില്‍ പൊതുദര്‍ശനം നടക്കുകയാണ്. മൂന്നുമണിക്ക് രവിപുരം ശ്മശാനത്തിലാണ് സംസ്കാരം.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT