ADVERTISEMENT

ഇടുക്കി ഗോൾഡിൽ ആരും മറക്കാത്തൊരു കഥാപാത്രത്തെ അവതരിപ്പിച്ചാണ് രവി വളളത്തോൾ യാത്രയായത്. വെറും രണ്ടേ രണ്ട് രംഗങ്ങളെ ഒള്ളുവെങ്കിലും ആ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. ഇടുക്കി ഗോൾഡിൽ ആകെ രണ്ട് ദിവസം മാത്രമായിരുന്നു രവിയേട്ടനുമൊത്തുള്ള ഷൂട്ടെന്ന് ആഷിക്ക് അബു ഓർക്കുന്നു. ആരോഗ്യാവസ്ഥ തീരെ മോശമായിരുന്ന അവസ്ഥയിലാണ് ആ കഥാപാത്രം അദ്ദേഹം ചെയ്തതെന്നും ആഷിക്ക് പറഞ്ഞു.

 

ആഷിക്ക് അബുവിന്റെ വാക്കുകൾ

 

ആകെ രണ്ട് ദിവസം മാത്രമായിരുന്നു അദ്ദേഹവുമൊന്നിച്ചുള്ള ഷൂട്ട്. ഒന്ന് സ്റ്റുഡിയോയിൽ വരുന്നഷൂട്ടും, വീട്ടിലുള്ളൊരു ഫോൺ സംഭാഷണവും. സത്യത്തിൽ ആ സമയത്ത് രവിയേട്ടനെ സിനിമയിൽ കാണാനില്ലായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെക്കുറിച്ച് അന്വേഷിക്കുന്നത്. പിന്നീട് അറിഞ്ഞു അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമായിരുന്നുവെന്ന്. ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് രവിയേട്ടൻ വന്നു.

 

അവിടെവച്ചാണ് ഞങ്ങൾ അദ്ദേഹത്തെ അടുത്തറിയുന്നത്. വളരെ സ്നേഹമുള്ള മനുഷ്യൻ. പെട്ടന്ന് ഇഷ്ടം തോന്നുന്ന ഒരാൾ. മുകളിലേയ്ക്കു ഒരുപാട് സ്റ്റെപ്പുകളുള്ള പഴയൊരു കെട്ടിടത്തിലായിരുന്നു അദ്ദേഹത്തിന്റെ സീൻ ഷൂട്ട് ചെയ്യേണ്ടിരുന്നത്. ആ സ്റ്റെപ്പ് കയറി മുകളിൽ പോകണം. ഷോട്ട് എടുക്കുമ്പോഴാണ് അദ്ദേഹത്തിന് സ്റ്റെപ്പ് പോലും കയറാൻ വയ്യാത്ത അവസ്ഥയാണ് ഉള്ളതെന്ന് ഞങ്ങൾ അറിയുന്നത്. സിനിമ കാണുമ്പോൾ നമുക്ക് അത് തോന്നില്ലായിരിക്കാം. ഈ ആരോഗ്യാവസ്ഥ വച്ചും അദ്ദേഹം ആത്മാർഥമായി അത് ചെയ്തു.

 

രവിയേട്ടൻ മരിച്ചു എന്ന വാർത്ത കേൾക്കുമ്പോൾ, എന്റെ മനസ്സിൽ ഓർമ വരുന്നത് ഇടുക്കി ഗോൾഡിലെ ഒരു രംഗമാണ്. സ്റ്റെയറിന്റെ താഴെ തന്റെ ആൽബം ചോദിച്ചു നില്‍ക്കുന്ന നിഷ്കളങ്കനായ മനുഷ്യൻ. അങ്ങനെയുളള നിഷ്കളങ്കഭാവമുള്ള ആൾ രവിയേട്ടൻ മാത്രമേ കാണൂ. 

 

ആ രംഗം പോലും അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ കണക്കിലെടുത്താണ് ഷൂട്ട് ചെയ്തത്. എന്നിട്ടു പോലും ആ കഥാപാത്രം ആളുകളുടെ മനസ്സിൽ നിൽക്കുന്നു. അത് പ്രേക്ഷകർക്ക് അദ്ദേഹത്തോടുളള് സ്നേഹം കാരണമാണ്.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT