ADVERTISEMENT

സ്കൂളിൽ പഠിക്കുന്ന കാലം മുതൽ രവി വള്ളത്തോളും ജഗതി ശ്രീകുമാറും അടുത്ത കൂട്ടുകാരായിരുന്നു. രണ്ടു പേർക്കും നാടകമായിരുന്നു ജീവൻ. അഭിനയത്തിന്റെ ആദ്യ പാഠങ്ങൾ അവർ ഒന്നിച്ചാണ് പഠിച്ചത്. ഒരിക്കൽ സ്കൂളിലെ നാടക മത്സരത്തിൽ മികച്ച നടനായി ജഗതിയും മികച്ച നടിയായ രവിയും തിരഞ്ഞെടുക്കപ്പെട്ടു. ആ കഥ രവി വള്ളത്തോൾ പറയുന്നതിങ്ങനെ. 

 

ravi-vallathol-2

‘ഏഴിൽ പഠിക്കുമ്പോഴാണ് സ്കൂൾ നാടകത്തിലേക്കുള്ള അരങ്ങേറ്റം. പത്താം ക്ലാസുകാരുടെ നാടകത്തിൽ  അഭിനയിക്കാൻ ഒരു പെൺകുട്ടി വേണം. പെൺകുട്ടികളാരും തയാറാവാഞ്ഞപ്പോഴാണ് അവർ എന്റെ അടുത്തെത്തുന്നത്. ടി.എൻ ഗോപിനാഥൻനായരുടെ മകൻ എന്നതാണ് ക്വാളിഫിക്കേഷൻ. പാവാടയുടുത്ത് മുടിയൊക്കെ സംഘടിപ്പിച്ചു. പൂജപ്പുര രാമച്ചേട്ടനാണ് ആദ്യമായി മുഖത്ത് ചായമിടുന്നത്. അതോടെ ശരിക്കുമൊരു പെൺകുട്ടിയായി. പിന്നെ ഒരുപാടു നാടകങ്ങളിൽ ഞാൻ പെൺവേഷമിട്ടിട്ടുണ്ട്.’

 

ravi-vallathol-4

‘അവനും (ജഗതിയും) ഞാനുമായിരുന്നു നാടകസംഘം. സ്കൂളിൽ ഞാൻ ബെസ്റ്റ് ആക്ട്രസും അവൻ ബെസ്റ്റ് ആക്ടറുമായിരുന്നു. ഏഴാം ക്ലാസിൽ തുടങ്ങിയ സൗഹൃദം കോളജ് വരെ നീണ്ടുനിന്നു. അമ്പതോളം നാടകങ്ങളിൽ ഞങ്ങൾ ഒരുമിച്ചഭിനയിച്ചു. അവൻ അച്ഛനും ഞാൻ മകളുമായൊക്കെ‌ അഭിനയിച്ചിട്ടുണ്ട്. രവീന്ദ്രനാഥ്, രവിവള്ളത്തോൾ ആയതു പോലെ മാറ്റം അവനിലും ഉണ്ടായി.ശ്രീകുമാർ അടിമുടി ചിരിയുമായി സ്ക്രീനിൽ ജഗതി ശ്രീകുമാറായി. പക്ഷേ നാടകങ്ങളിൽ ഒരിക്കൽ പോലും അവൻ കോമഡി റോളുകൾ ചെയ്തിട്ടില്ല.’

 

‘നാടകം കളിച്ചു നടന്നതു കൊ‌ണ്ടു തന്നെ എസ്എസ്എൽസിക്ക് ഫസ്റ്റ് ക്ലാസ് കിട്ടിയില്ല. അതോടെ രണ്ട് അഛന്മാരും കൂടി ഒരു തീരുമാനമെടുത്തു. ഇനി ഇവരുടെ കാര്യത്തിൽ ഇടപെടില്ല. കോളജിൽ പോവുകയോ അഡ‍്മിഷൻ എടുക്കുകയോ എന്തുവേണമെങ്കിലും ചെയ്യാം. അങ്ങനെ ഞാനും അവനും കൂടി മാർ ഇവാനിയോസ് കോളജിലേക്ക് പോയി. ചെന്നപ്പോഴേ പ്രിൻസിപ്പൽ പറഞ്ഞു.‘രണ്ടുപേരും മഹാ അലവലാതികളാണ്. അതുകൊണ്ട് അഛന്മാർ പോലും വന്നിട്ടില്ല’. കോളജിലെ അഞ്ച് വർഷം ഉൽസവമായിരുന്നു. ക്യാമ്പസ് നാടകത്തിന്റെ ജീവാത്മാവും പരമാത്മാവും ഞാനും ജഗതി ശ്രീകുമാറുമായിരുന്നു. പക്ഷേ, പരീക്ഷ വന്നപ്പോൾ ഒരക്ഷരവും അറിയില്ല. രണ്ടുപേരും കൂടി ഫൈനൽ പരീക്ഷ ഉപേക്ഷിച്ച് സെപ്തംബറിൽ വീണ്ടും എഴുതാൻ തീരുമാനിച്ചു. അവിടെ വച്ചാണ് ഞങ്ങൾ പിരിയുന്നത്. അവൻ സിനിമയെ തേടി കോടമ്പാക്കത്തേക്കു പോയി. അതിനിടയിലാണ് എന്റെ അമ്മയുടെ മരണം. അതോടെ ജീവിതം മാറി.’

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT