Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമ സീരിയൽ നടൻ ഗീഥാ സലാം അന്തരിച്ചു

geetha-salam ഗീഥാ സലാം

കൊല്ലം ∙ സിനിമ സീരിയൽ നടൻ ഗീഥാ സലാം (73) അന്തരിച്ചു. ഓച്ചിറ മേമന സ്വദേശിയാണ്. ബുധനാഴ്ച വൈകിട്ട് 3.30ന് ആലപ്പുഴ മെഡിക്കൽ കോളജിലായിരുന്നു മരണം. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. കബറടക്കം നാളെ 10ന് ഓച്ചിറ വടക്കെ ജുമാഅത്ത് കബർസ്ഥാനിൽ. 88 സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സർക്കാർ ജോലി ഉപേക്ഷിച്ചാണ് നാടക അഭിനയത്തിലേക്കു കടന്നത്. സിനിമയിൽ സജീവമാകുമ്പോഴാണു രോഗം പിടിപെട്ടത്.

related stories