To advertise here, Contact Us



മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു


1 min read
Read later
Print
Share

വിനോബ ഭാവേയുടെ ഭൂദാന്‍ യജ്ഞത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി. കെ. കരുണാകരന്റെ ഉറ്റ അനുയായി ആയിരുന്നു. തൃശ്ശൂര്‍ ഡി.സി.സി പ്രസിഡന്റും വൈസ് പ്രസിഡന്റും കെ.പി.സി.സി ട്രഷററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന്‍ (84) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ യു.ഡി.എഫ് മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായിരുന്നു.

To advertise here, Contact Us

തൃശ്ശൂര്‍ പുഴയ്ക്കല്‍ സ്വദേശിയായ അദ്ദേഹം ഗ്രാമീണ വായനശാലയിലെ ലൈബ്രേറിയനായിരുന്നു. വിനോബ ഭാവേയുടെ ഭൂദാന്‍ യജ്ഞത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി. കെ. കരുണാകരന്റെ ഉറ്റഅനുയായി ആയിരുന്നു. 50 വര്‍ഷത്തോളം കരുണാകരനൊപ്പം അദ്ദേഹമുണ്ടായിരുന്നു.

തൃശ്ശൂര്‍ ഡി.സി.സി പ്രസിഡന്റും വൈസ് പ്രസിഡന്റും കെ.പി.സി.സി ട്രഷററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘാടക മികവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. കരുണാകരന്‍ സപ്തതി സ്മാരക മന്ദിരം എന്നപേരിലുള്ള തൃശ്ശൂര്‍ ഡി.സി.സി ഓഫീസ്, ജില്ലാ സഹകരണ ബാങ്കിന്റെ ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കി. മില്‍മ വരുന്നതിന് മുമ്പുതന്നെ തൃശ്ശൂരില്‍ ക്ഷീര കര്‍ഷകസംഘം രൂപവത്കരിച്ച് പായ്ക്കറ്റ് പാല്‍ വിതരണം നടത്താന്‍ നേതൃത്വം നല്‍കിയതും അദ്ദേഹമാണ്.

2011 ലെ തിരഞ്ഞെടുപ്പിലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. വടക്കാഞ്ചേരിയില്‍ സി.പി.എമ്മിലെ എന്‍.ആര്‍ ബാലനെ പരാജയപ്പെടുത്തിയാണ് സഭയിലെത്തിയത്. അനാരോഗ്യംമൂലം ഏറെനാളായി പൊതുപരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

Content Highlights: C N Balakrishnan, Congress

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
infant baby cremation kochi

1 min

ശവമഞ്ചം ചുമന്ന് മേയര്‍, സല്യൂട്ട് നല്‍കി പോലീസ്; ഹൃദയഭേദകമായി നവജാതശിശുവിന്റെ സംസ്‌കാരചടങ്ങ്

May 6, 2024


veena vijayan, mathews kuzhalnadan, pinarayi

1 min

മാസപ്പടികേസിൽ അന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജി തള്ളി, മാത്യു കുഴൽനാടന് തിരിച്ചടി

May 6, 2024


Yadhu, Arya Rajendran

3 min

ആര്യയ്ക്കും സച്ചിന്‍ദേവിനും എതിരേ കേസെടുക്കണം; ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍ കോടതി ഉത്തരവ്

May 6, 2024


ep jayarajan. pinarayi vijayan

1 min

മുഖ്യമന്ത്രിയുടെ വിദേശയാത്ര: സ്പോൺസർ ആരാണെന്ന് അന്വേഷിക്കേണ്ടതില്ല, യാത്ര ചട്ടംപാലിച്ച്- ഇ.പി.

May 7, 2024

To advertise here, Contact Us
To advertise here, Contact Us

Most Commented

To advertise here, Contact Us