To advertise here, Contact Us



നടന്‍ കലാശാല ബാബു അന്തരിച്ചു


1 min read
Read later
Print
Share

കൊച്ചി: പ്രമുഖ സിനിമാ നടൻ കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഞായറാഴ്ച അർദ്ധരാത്രി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആസ്പത്രിയിലായിരുന്നു അന്ത്യം.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മൂന്നു മാസമായി ചികിത്സയിലായിരുന്നു.

To advertise here, Contact Us

പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണൻനായരുടെയും മോഹിനിയാട്ട കലാകാരി കല്യാണിക്കുട്ടിയമ്മയുടെയും മകനാണ്.ലളിതയാണ് ഭാര്യ. ശ്രീദേവി(അമേരിക്ക),വിശ്വനാഥൻ(അയർലണ്ട്) എന്നിവർ മക്കളാണ്. മരുമകൻ:ദീപു(കമ്പ്യൂട്ടർ എഞ്ചിനീയർ,അമേരിക്ക).

സഹോദരങ്ങൾ:ശ്രീദേവി രാജൻ(നൃത്തക്ഷേത്ര,എറണാകുളം),കലാ വിജയൻ(കേരള കലാലയം,തൃപ്പൂണിത്തുറ),അശോക് കുമാർ,ശ്രീകുമാർ,ശശികുമാർ. തൃപ്പൂണിത്തുറ എസ്.എൻ ജങ്ഷന്നടുത്ത് റോയൽ ഗാർഡൻസിലായിരുന്നു താമസം. നാടകാഭിനയത്തിൽ തുടങ്ങി സീരിയൽ രംഗത്ത് എത്തിയ ബാബു സിനിമയിലേക്ക് തിരിയുകയായിരുന്നു.

ടു കൺട്രീസ് , റൺവേ, ബാലേട്ടൻ, കസ്തൂരിമാൻ, പെരുമഴക്കാലം, തുറുപ്പുഗുലാൻ, പച്ചക്കുതിര, ചെസ്സ് , പോക്കിരിരാജ, മല്ലൂസിംഗ് തുടങ്ങി അമ്പതിലേറെ മലയാള സിനിമകളിൽ അഭിനയിച്ചു.

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sachin dev

5 min

ബസിൽ കയറിയില്ല, ഫുട്‌ബോര്‍ഡില്‍ നിന്ന് ഇങ്ങനെയാണോ വണ്ടി ഓടിക്കേണ്ടതെന്ന് ചോദിച്ചു- സച്ചിൻ ദേവ്

May 4, 2024


yadhu and roshna ann roy

3 min

അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണം- നടി റോഷ്ന ആന്‍ റോയ്

May 3, 2024


arya rajendran and sachindev

1 min

മേയര്‍- KSRTC ഡ്രൈവര്‍ തര്‍ക്കം: ആര്യയും സച്ചിന്‍ദേവും ഉൾപ്പെടെ അഞ്ചുപേർക്കെതിരേ കേസെടുത്തു

May 4, 2024


garuda premium

ഹൗസ് ഫുളായി നവകേരള ബസ്, ഗരുഡപ്രീമിയം 4.30-ഓടെ സ്റ്റാൻഡ് വിട്ടു; വാതിൽ തകരാറ് പരിഹരിച്ചു

May 5, 2024

To advertise here, Contact Us
To advertise here, Contact Us

Most Commented

To advertise here, Contact Us