Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോപ്പ് ഗായകൻ സിലോൺ മനോഹർ അന്തരിച്ചു

ചെന്നൈ∙ പ്രശസ്ത പോപ്പ് ഗായകൻ സിലോൺ മനോഹർ (എ.ഇ. മനോഹർ, 73) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ അസുഖമായിരുന്നു. 70കളിലെ ഹിറ്റ് ഗാനമായ ‘സുരാംഗനി’യിലൂടെ സംഗീതലോകത്ത് തന്റെ സ്ഥാനമുറപ്പിച്ച അദ്ദേഹം തമിഴ്, ശ്രീലങ്കൻ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.